Asianet News MalayalamAsianet News Malayalam

ദിനോസര്‍ പാര്‍ക്ക് തുറന്നു; ഇനി ലോകത്തിന്റെ കണ്ണ് ഇന്ത്യയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദിനോസര്‍ ഫോസിൽ ശേഖരം ഉള്ള നാടാണ് ഗുജറാത്തിലെ റൈയോലി

India gets its first Dinosaur Museum at Raiyoli in Gujarat
Author
Raiyoli, First Published Jun 9, 2019, 2:28 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ റൈയോലിയിൽ ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദിനോസര്‍ ഫോസിൽ ശേഖരം ഉള്ള നാടാണ് ഇവിടം. ഇതിന് പുറമെ ലോകത്തിൽ ദിനോസര്‍ മുട്ടശേഖരം കണ്ടെത്തിയ രണ്ടാമത്തെ വലിയ പ്രദേശം കൂടിയാണ് ഇവിടം.

ഇതോടെ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ റൈയോലിയേക്കുള്ള പ്രവേശനം ഇനി ദിനോസര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം തന്നെയാവുകയാണ്. ഇന്ത്യയിലെ ആദ്യത്തേത് എന്നതിന് പുറമെ ലോകത്തിലെ മൂന്നാമത്തെ വലിയ പാ‍ര്‍ക്ക് കൂടിയാണ് ഇവിടം. 

ത്രീ ഡി പ്രൊജക്ഷൻ, വിര്‍ച്വൽ റിയാലിറ്റി പ്രസന്റേഷൻ, ഇന്ററാക്ടീവ് കിയോസ്ക് എന്നിവയ്ക്ക് പുറമെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള ദിനോസറുകളുടെ രൂപവും ഇവിടെയുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ ഈ പാര്‍ക്കിനെ കുറിച്ച് പരസ്യം നൽകാൻ പത്ത് കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.

Follow Us:
Download App:
  • android
  • ios