Asianet News MalayalamAsianet News Malayalam

രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമെന്ന് വിദേശകാര്യമന്ത്രി

പാണ്ഡവർക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതുപോലെ  അയൽക്കാരെ തിരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നത്  യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

India greatest diplomats were Shri Krishna and Hanuman. says S Jaishankar
Author
First Published Jan 29, 2023, 2:43 PM IST

പുനെ: രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞൻ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും ആയിരുന്നു. ഹനുമാൻ ഏൽപ്പിച്ച ദൗത്യത്തിനേക്കാൾ മുന്നോട്ടുപോയി. ഒന്നിലേറെ ദൗത്യങ്ങൾ ഒരുമിച്ച് ചെ‌യ്ത നയതന്ത്രജ്ഞനായിരുന്നു ഹനുമാൻ. നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണൻ. നിയമങ്ങൾ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതം. പാണ്ഡവരുടെ കീർത്തി കൗരവരേക്കാൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡവർക്ക് തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിഞ്ഞതുപോലെ  അയൽക്കാരെ തിരഞ്ഞെടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നത്  യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറാത്തിയിലേക്ക് 'ഭാരത് മാർഗ്' എന്ന പേരിൽ വിവർത്തനം ചെയ്ത തന്റെ ഇംഗ്ലീഷ് പുസ്തകമായ "ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാനിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്  പ്രതികരിക്കാൻ കഴിയില്ല. പാകിസ്ഥാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നത് വാസ്തവമാണ്. മറ്റൊരു രാജ്യമായ ശ്രീലങ്കയും പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. 

'രാജ്യം സൃഷ്ടിച്ചത് അല്ലാഹു, അഭിവൃദ്ധിപ്പെടുത്താനും അവന് സാധിക്കും'; പ്രതിസന്ധിക്കിടെ പാക് മന്ത്രി

Follow Us:
Download App:
  • android
  • ios