Asianet News MalayalamAsianet News Malayalam

അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത്, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം'; താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചർച്ചയിൽ ആവശ്യപ്പെട്ടു.

india holds talks with taliban
Author
Delhi, First Published Aug 31, 2021, 6:05 PM IST

ദില്ലി: താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചർച്ചയിൽ ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന് എൻഐഎ റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലർ  മരിച്ചതായി വിവരമുണ്ട് .എത്ര ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണ്. ചിലർ പാക് അഫ്ഗാൻ അതിർത്തിയിലെന്നും ഏജൻസി പറയുന്നു. കാബൂളിലെ ജയിലുകളിൽ നിന്ന് കുറച്ച് പേർ മോചിതരായി. രഹസ്യന്വേഷണ ഏജൻസികൾ സ്ഥിതി നീരീക്ഷിച്ചു വരുന്നതായും എൻഐഎ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

Follow Us:
Download App:
  • android
  • ios