Asianet News MalayalamAsianet News Malayalam

ആശ്വാസം: പ്രതിദിന കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്; 111 ദിവസത്തിൽ ഏറ്റവും കുറഞ്ഞ കണക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34703 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2.11 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്. 

India reports 34703 covid cases 553 deaths in 24 hours
Author
Delhi, First Published Jul 6, 2021, 10:15 AM IST

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഗണ്യമായ കുറവ്. 111 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക് ഇന്ന് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്ക് വീണ്ടും 36,000 ൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34703 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2.11 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്. 

രാജ്യത്ത് 28 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. രണ്ട് മാസമായി രോഗം ഭേദമാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ്. ആശാവഹമായ കണക്കുകൾക്കിടയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനിൽക്കുകയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരു ലക്ഷത്തിന് അധികം ആളുകൾ നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios