Asianet News MalayalamAsianet News Malayalam

നെഹ്റു,​ഇന്ദിര, മൻമോഹൻ കാലത്ത് സൃഷ്ടിച്ച സംവിധാനങ്ങളാണ് ഇപ്പോഴും തുണയെന്ന് ശിവസേന

മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ജവ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ഇ​ന്ദി​രാ​ഗാ​ന്ധി, മ​ൻ‌​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തി​നി​ട​യി​ൽ സൃ​ഷ്ടി​ച്ച സം​വി​ധാ​ന​മാ​ണ് ഇ​ന്ന​ത്തെ കൊവി‍ഡ്  പ്രതിസന്ധിയിൽ രാജ്യത്തെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും ശി​വ​സേ​ന പറയുന്നു.

India surviving on system created by Nehru, Indira Gandhi: Shiv Sena editorial
Author
New Delhi, First Published May 9, 2021, 9:25 AM IST

മും​ബൈ: മോ​ദി സ​ർ​ക്കാ​രി​ന്‍റെ  കൊവിഡ് പ്രതിസന്ധികാലത്തെ പ്രവര്‍ത്തനങ്ങളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന. ചെ​റു രാ​ജ്യ​ങ്ങ​ൾ പോ​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​മ്പോ​ഴും‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നെ​ന്ന് ശി​വ​സേ​ന വി​മ​ർ​ശി​ച്ചു. ശിവസേന മുഖപത്രം സാമ്നയിലെ മുഖപ്രസം​ഗത്തിലാണ് വിമർശനം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ജവ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ഇ​ന്ദി​രാ​ഗാ​ന്ധി, മ​ൻ‌​മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തി​നി​ട​യി​ൽ സൃ​ഷ്ടി​ച്ച സം​വി​ധാ​ന​മാ​ണ് ഇ​ന്ന​ത്തെ കൊവി‍ഡ്  പ്രതിസന്ധിയിൽ രാജ്യത്തെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും ശി​വ​സേ​ന പറയുന്നു. ‘കൊ​റോ​ണ വൈ​റ​സ് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു ലോ​ക​ത്തി​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണു യു​നി​സെ​ഫ് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ര​മാ​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. 

ബം​ഗ്ല​ദേ​ശ് 10,000 റെം​ഡെ​സി​വി​ർ അ​യ​ച്ചി​ട്ടു​ണ്ട്. ഭൂ​ട്ടാ​ൻ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ അ​യ​ച്ചു. നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ, ശ്രീ​ല​ങ്ക എ​ന്നി​വ​യും ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​ന്’ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്’ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ര​വ​ധി ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്ക് സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 

പാ​ക്കി​സ്ഥാ​ൻ, റു​വാ​ണ്ട, കോം​ഗോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ നി​ന്നാ​ണ് സ​ഹാ​യ​ങ്ങ​ൾ തേ​ടി​യി​രു​ന്ന​ത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ൾ കാ​ര​ണം ഇ​ന്ത്യ​യും ഇ​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി. ബം​ഗ്ല​ദേ​ശ്, ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ മോ​ദി​യു​ടെ ആ​ത്മ​നി​ർ​ഭ​ർ ഇ​ന്ത്യ​ക്ക് സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണെ​ന്നും ശി​വ​സേ​ന വി​മ​ർ​ശി​ച്ചു.

Follow Us:
Download App:
  • android
  • ios