സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് 74 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യം. നാളെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലേക്ക് രാജ്യം ചുവടുവെക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലേക്ക് രാജ്യം എത്തുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത് മഹോത്സവത്തിന് കൂടിയാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 

ദില്ലി: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം ആണ്ടിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിന് കൂടിയാണ് നാളെ തുടക്കമാകുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പൊലീസ്-സൈനിക മെഡലുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. 

സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് 74 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യം. നാളെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലേക്ക് രാജ്യം ചുവടുവെക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലേക്ക് രാജ്യം എത്തുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത് മഹോത്സവത്തിന് കൂടിയാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 1800 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനകളും ആസാദി കാ അമൃത് മഹോത്സവ് വിപുലമായി ആഘോഷിക്കും. 

കൊവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍. ഒമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി പോരുതിയ താരങ്ങളുടെ സാന്നിധ്യം ചെങ്കോട്ടയിലുണ്ടാകും. ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വഛ്ഭാ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചത്. ഓരോ സ്വാതന്ത്ര്യ ദിന പ്രസംഗവും വലിയ പ്രഖ്യാപനങ്ങള്‍ക്ക് മോദി അവസരമാക്കിയിരുന്നു. ഇത്തവണയും അതിനുള്ള സാധ്യത തള്ളാനാകില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. വൈകീട്ട് രാഷ്ട്രപതി രാജ്യത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. പൊലീസ് സൈനിക മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona