10 കണ്ടെയ്‌നറുകളുമായി ജാര്‍ഖണ്ഡിലെ ടാറ്റ നഗറില്‍ നിന്നാണ് ശനിയാഴ്ച പുറപ്പെട്ടത്. ഞായറാഴ്ച ബംഗ്ലാദേശിലെ ബെനാപോളില്‍ ട്രെയിന്‍ എത്തും. റെയില്‍വേയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ട്രെയിന്‍ പുറപ്പെടുന്ന ദൃശ്യങ്ങള്‍ റെയില്‍വേ പങ്കുവെച്ചു. 

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് ട്രെയിന്‍ മാര്‍ഗം ഓക്‌സിജന്‍ എത്തിക്കാന്‍ ഇന്ത്യ. 200 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യ ബംഗ്ലാദേശിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നത്. ആദ്യമായാണ് ഓക്‌സിജനുമായി വിദേശ രാജ്യത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 10 കണ്ടെയ്‌നറുകളുമായി ജാര്‍ഖണ്ഡിലെ ടാറ്റ നഗറില്‍ നിന്നാണ് ശനിയാഴ്ച പുറപ്പെട്ടത്. ഞായറാഴ്ച ബംഗ്ലാദേശിലെ ബെനാപോളില്‍ ട്രെയിന്‍ എത്തും.

Scroll to load tweet…

റെയില്‍വേയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ട്രെയിന്‍ പുറപ്പെടുന്ന ദൃശ്യങ്ങള്‍ റെയില്‍വേ പങ്കുവെച്ചു. 
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജനെത്തിക്കാനാണ് റെയില്‍വേ ഒക്‌സിജന്‍ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 24 മുതല്‍ 480 ട്രെയിനുകളിലായി 35841 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് രാജ്യത്താകമാനം എത്തിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona