Asianet News MalayalamAsianet News Malayalam

ഇനി പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. 

india warns china
Author
Delhi, First Published Sep 25, 2020, 10:01 AM IST

ദില്ലി: കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. 

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. അതിർത്തിയിൽ ഏറ്റുമുട്ടൽ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആറാമത് കമാൻഡർ തല ചർച്ചയിൽ ധാരണയായിരുന്നു.

ഗൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും വൻതോതിലുള്ള സൈനികവിന്യാസമാണ് അതിർത്തിയിൽ നടത്തിയത്. അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സർക്കാർ തലത്തിലും ചർച്ചകൾ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല. 

Follow Us:
Download App:
  • android
  • ios