Asianet News MalayalamAsianet News Malayalam

കൊവിഡാനന്തര ലോകത്തും ഇന്ത്യ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായിരിക്കും: പ്രഹ്ലാദ് പട്ടേല്‍

സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ഇന്ത്യ ടൂറിസത്തില്‍ അതിശക്തമായി തിരിച്ചെത്തുമെന്ന് പ്രഹ്ലാദ് സിംഗ് പട്ടേല്‍

India will emerge again as a favourite tourist destination after COVID 19 pandemic
Author
Delhi, First Published Sep 9, 2020, 10:40 AM IST

ദില്ലി: ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ത്യ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ശക്തമായി തിരിച്ചെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കൊവിഡ് മഹാമാരി ഇന്ത്യയിലെ ടൂറിസം രംഗത്തെ തകിടം മറിച്ചിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

'സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ഇന്ത്യ ടൂറിസത്തില്‍ അതിശക്തമായി തിരിച്ചെത്തും. വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയൊരുക്കുന്ന കൊവിഡാനന്തര കാലത്തിനായി നമ്മള്‍ ഒരുങ്ങിക്കഴിഞ്ഞു. ആളുകള്‍ വളരെ പോസിറ്റീവായാണ് ചിന്തിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകള്‍ തയ്യാറെടുത്തിട്ടുണ്ട്. മഹാമാരിക്കാലത്ത് ആളുകള്‍ക്ക് വിശ്വസനീയമായ സാഹചര്യം ഒരുക്കുകയാണ് പ്രധാനം. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യാത്രികര്‍ ആഭ്യന്തര ഇടങ്ങളിലെത്തുന്നത് ടൂറിസത്തിന് കരുത്തുപകരുമെന്നും' അദേഹം പറഞ്ഞു. 

അണ്‍ലോക്ക്ഡൗണിന്‍റെ ഭാഗമായി രാജ്യത്ത് ചിലയിടങ്ങളില്‍ ടൂറിസം കേന്ദ്രങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. കേരളത്തില്‍ ഇരവികുളം ദേശീയോദ്യാനം തുറന്നിരുന്നു. എന്നാല്‍ ആദ്യ  ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായി. 

കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; ഇന്നലെയും ആയിരത്തിലധികം മരണം

പ്ലാസ്മ ചികിത്സ കൊവിഡ് ഭേദമാകാൻ സഹായിക്കില്ലെന്ന് ഐസിഎംആർ

Follow Us:
Download App:
  • android
  • ios