വാഷിംഗ്ടൺ: തീവ്രവാദത്തിനെതിരെ നിശബ്ദരായി ഇരിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡര്‍. തീവ്രവാദത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ അംബാസഡര്‍ ഹര്‍ഷ് വര്‍ധൻ ശ്രിംഗ്ള വ്യക്തമാക്കി. 

വിഷിംഗ്ടണിൽ വിവിധ സര്‍വകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാര്‍ത്ഥികളോടുള്ള സംവാദത്തിനിടയക്കാണ്  ഹര്‍ഷ് വര്‍ധൻ ശ്രിംഗ്ള തീവ്രവാദത്തോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത് .പുൽവാമ ഭീകരാക്രമണവും ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രതിരോധ നീക്കവും വിശദീകരിച്ച ഇന്ത്യൻ അംബാസഡര്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്കൊപ്പമാണെന്നും പ്രതികരിച്ചു