നിയന്ത്രണ രേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്

പൂ‌ഞ്ച്: നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് പാക് യുദ്ധ വിമാനങ്ങൾ എത്തിയതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യവും അതിര്‍ത്തിയിലെ റഡാര്‍ സംവിധാനങ്ങളും കനത്ത ജാഗ്രത തുടരുകയാണ്. 

Scroll to load tweet…

ജമ്മുകശ്മീരിലെ പുൽവാമയിൽ യുവാവിനെ വീടിന് സമീപം ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാക് വിമാനങ്ങള്‍ പറന്ന വാര്‍ത്തകള്‍ വരുന്നത്. പുല്‍വാമയില്‍ 25 കാരനായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ ഇന്ന് കൊല്ലപ്പെടുത്തിയത്.