അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. 

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യൻ (india)വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടർ (IAF helicopter) അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരും സുരക്ഷിതരാണ്. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. 

Scroll to load tweet…

അതിനിടെ ഇന്ത്യ- ചൈന അതിര്‍ത്തി തർക്ക വിഷയത്തിൽ ഇന്ന് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെര്‍ച്വല്‍ യോഗമാണ് ചേരുന്നത്. ദോക് ലാം, ഹോട്ട്സ് പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒരു വേള പിന്മാറിയെ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നുകയറിയ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.

Chinese Incursion | അരുണാചലിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ