കഴിഞ്ഞ ദിവസം രാത്രി കത്വയിലെ ഭട്ടോഡി മേഖലയിൽ സംശയാസ്പദമായ രീതിയിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നതായി സൈന്യം അറിയിച്ചു. 

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കത്വ മേഖലയിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പിട്ടിട്ടില്ല. മേഖലയിൽ ഭീകരർക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ ശക്തമായ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം രാത്രി കത്വയിലെ ഭട്ടോഡി മേഖലയിൽ സംശയാസ്പദമായ രീതിയിൽ ചില കാര്യങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ശക്തമായി തിരിച്ചടിച്ചതിന് പിന്നാലെ സൈന്യം മേഖല വളഞ്ഞ് ഭീകരർക്ക് വേണ്ടി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അതേസമയം, ഇക്കഴിഞ്ഞ 21ന് ജമ്മുവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിവരമറിഞ്ഞ ജമ്മു കശ്മീർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന് മുമ്പ് സോപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. സോപോറിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. 

READ MORE: പള്ളിയിലും അമ്പലത്തിലും വീട്ടിലും മോഷണം, തറയിൽ വീണ രക്തം തെളിവായി; ലഹരി സംഘത്തെ കുടുക്കി പൊലീസ്