Asianet News MalayalamAsianet News Malayalam

വിവാഹേതര ലൈംഗിക ബന്ധം; സുപ്രീം കോടതി വിധിക്കെതിരെ സൈന്യം

സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമായിരുന്നു.

Indian army will question supreme court verdict on adultery
Author
New Delhi, First Published Sep 9, 2019, 8:23 PM IST

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും.

2018ലാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്. സുപ്രീം കോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്‍റെ ചട്ടത്തിന് നിലനില്‍പ്പുണ്ടാകില്ല.

ഇത് സൈനികര്‍ക്കിടയില്‍ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മാസങ്ങളോളും ഭാര്യയുമായി അകന്നുകഴിയേണ്ട സാഹചര്യം സൈനികര്‍ക്കുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് ആശ്വാസമായിരുന്ന നിയമമാണ് ഇല്ലാതായതെന്ന് സൈനികര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios