തെറ്റായ ദിശയിലെത്തിയ ഫോക്സ്‍വാഗണ്‍ അര്‍ഷാദിന്‍റെ ഹോണ്ട കാറില്‍ ഇടിക്കുകയായിരുന്നു.

വാഷിങ്ടണ്‍: യു എസിലെ ചിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദന്ത ഡോക്ടര്‍ കൊല്ലപ്പെട്ടു. മുപ്പത്തിരണ്ടുകാരനായ ഹൈദരാബാദ് സ്വദേശി ഡോക്ടര്‍ അര്‍ഷാദ് മുഹമ്മദ് ആണ് അപകടത്തില്‍ മരിച്ചത്. തെറ്റായ ദിശയിലെത്തിയ കാര്‍ ഡോക്ടറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. 

വെറ്ററന്‍സ് മെമ്മോറിയല്‍ ടോള്‍വേയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ കാര്‍ അര്‍ഷാദിന്‍റെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അര്‍ഷാദിനൊപ്പം മുപ്പത്തായാറുകാരനായ കാര്‍ ഡ്രൈവറും കൊല്ലപ്പെട്ടു.

അപകടത്തിന്‍റെ ആഘാതത്തില്‍ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി കൂട്ടിയിടിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യു എസില്‍ ഉപരിപഠനം നടത്തുകയായിരുന്നു ഡോക്ടര്‍ അര്‍ഷാദ് മുഹമ്മദ്.