Asianet News MalayalamAsianet News Malayalam

Indian Navy Day 2021 : ഇന്ത്യന്‍ നാവിക സേനയുടെ മുഖ്യ പോരാളികള്‍ ഇവരാണ്

രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന്  ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത്

Indian Navy Day 2021 list of main ships of indian navy
Author
New Delhi, First Published Dec 4, 2021, 8:30 AM IST

1971ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിലെ നാവിക സേനയുടെ ധീര സേവനങ്ങളുടെ സ്മരണയ്ക്കായി ഡിസംബര്‍ 4 ന് ഇന്ത്യന്‍ നേവി ദിനം ആചരിക്കുന്നു. രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിന്  ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്നേ ദിവസം ശ്രമിക്കുക. ഇന്ത്യന്‍ ഉപദ്വീപിലെ കടല്‍ അതിര്‍ത്തികളിലെ നാവിക സേനയിലെ പ്രധാന പോരാളികളായി കാക്കുന്ന പടക്കപ്പലുകള്‍ ഇവയാണ്. 


ഐഎൻഎസ് വിക്രമാദിത്യ

30ഓളം വിമാനങ്ങളെ ഒരേസമയം വഹിക്കാന്‍ സാധിക്കുന്ന വിമാനവാഹിന് കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. മിഗ് 29 കെ/സീ ഹാരിയർ, കാമോവ് 31, കാമോവ് 28, സീ കിംഗ്, എഎൽഎച്ച്-ധ്രുവ്, ചേതക് ഹെലികോപ്റ്ററുകൾ എന്നിവ  അടക്കമുള്ള വിമാനങ്ങളെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളില്‍ വഹിക്കുന്ന ഈ കപ്പല്‍ 2013ലാണ് കമ്മീഷന്‍ ചെയ്തത്. 

ഐഎൻഎസ് വിക്രാന്ത്

ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിന് കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 2020 ഡിസംബറില്‍ ബേസിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഐഎൻഎസ് വിക്രാന്ത് 2021 ഓവസാനത്തോടെ കടലിലേക്ക് പൂര്‍ണ്ണ സജ്ജമായി എത്തുമെന്നാണ് വിലയിരുത്തുന്നത്. ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ 1 എന്നും ഐഎൻഎസ് വിക്രാന്ത് അറിയപ്പെടുന്നുണ്ട്. 

ഐഎൻഎസ് ചക്ര

റഷ്യയില്‍ നിന്ന് കരാറിനെടുത്തിരിക്കുന്ന അന്തര്‍ വാഹിനികളാണ് ഐഎൻഎസ് ചക്ര. ആണവ ആക്രമണ അന്തർവാഹിനി കപ്പല്‍ കൂടിയാണ് ഇത്. ഇത്തരത്തില്‍ റഷ്യയില്‍ നിന്ന് കരാറിനെടുത്ത അന്തര്‍വാഹിനിയാണ് ഐഎൻഎസ് ചക്ര

ഐഎൻഎസ് വിശാഖപട്ടണം

2015 ൽ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽ വേധ കപ്പലാണിത്. 163 മീറ്റർ നീളവും 7000 ടൺ ഭാരമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാകും. രാസ,ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎൻഎസ് വിശാഖ പട്ടണം പ്രവർത്തിക്കും.

ഐ​എ​ൻ​എ​സ് ക​ര​ഞ്ച്
ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച അ​ന്ത​ർ​വാ​ഹി​നിയാണ് ഐ​എ​ൻ​എ​സ് ക​ര​ഞ്ച്. മും​ബൈ മാ​സ​ഗോ​ൺ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ പെടുന്ന അന്തര്‍വാഹിനിയാണ് ഐ​എൻ​എസ് കരഞ്ച്. ഡീസല്‍ ഇലക്ട്രിക്ക് അറ്റാക്ക് അന്തര്‍വാഹിനികളാണ് സ്കോര്‍പ്പിയന്‍ വിഭാഗത്തില്‍ വരുന്നത്. ഇത് ഇന്ത്യയുടെ ഈ വിഭാഗത്തില്‍പെടുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ്. 

Follow Us:
Download App:
  • android
  • ios