വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്

കൊച്ചി: ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി 71കാരൻ മരിച്ചു. വരാപ്പുഴ നീറിക്കോട് സ്വദേശി മുരളിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് ആലുവ റെയിൽവെ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം.

ചെന്നൈ-അലപ്പുഴ ട്രയിനിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)