കശ്മീർ: കശ്മീരിലെ കത്വവയിൽ പാക്കിസ്ഥാന്റെ ചാര ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ചിട്ടു. ഡ്രോണിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. പെട്രോളിങ്ങിനിടെ ബിഎസ്എഫാണ് ഡ്രോൺ കണ്ടെത്തിയത്. 

ബിഎസ്എഫാണ് രാവിലെ അഞ്ച് പത്തോടെ  ഡ്രോൺ വെടിവച്ചിട്ടത്. പെട്രോളിങ്ങിനിടെയാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഡ്രോണിനകത്ത് നിന്ന് യുഎസ് നിർമ്മിത ആയുധങ്ങൾ കണ്ടെത്തി. ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം.