അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചു സമയം തടസപ്പെട്ടെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായതായും അധികൃതർ വ്യക്തമാക്കി.
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇൻഡിഗോ വിമാനം ബേ നമ്പർ 6ൽ പാർക്ക് ചെയ്യുന്നതിനിടെ വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ ഒരു വശത്തേക്ക് ചരിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽപെട്ട വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചു സമയം തടസപ്പെട്ടെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായതായും അധികൃതർ വ്യക്തമാക്കി.

