വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായതാണ് പെട്ടന്നുള്ള ലാന്‍റിംഗിന് കാരണമെന്നാണ് റിപ്പോര്‍ട്ട്...

വാരണസി: ഹൈദരാബാദില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ഇന്‍റിഗോ വിമാനം അടിയന്തിരമായി വാരണസി വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായതാണ് പെട്ടന്നുള്ള ലാന്‍റിംഗിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ 320 നിയോ വിമാനമാണ് ഇറക്കിയത്. 

144 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പറക്കലിനിടെ പൈലറ്റിന് തകരാര്‍ കണ്ടെത്താനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മറ്റ് വിമാനങ്ങളിലും റോഡുമാര്‍ഗവുമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി വാരണസിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.