ദില്ലി: ആം ആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. അമേഠിയിലേയും റായ്ബറേലിയിലും സ്കൂളുകളിലും ആശുപത്രികളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. മഷിയൊഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുമ്പോഴാണ് മഷി ഒഴിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.