ഫത്തേഗഢ് ജില്ലാ ജയിലില്‍ സന്ദീപ് യാദവ് എന്നയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സംഭവം അറിഞ്ഞുടനെ ജലിയിലെ മറ്റ് തടവുകാര്‍ പ്രശ്‌നമുണ്ടാക്കി. ജയിലിലെ പലയിടത്തും തടവുകാര്‍ നാശനഷ്ടമുണ്ടാക്കി. 

ഫത്തേഗഢ്: യുപിയിലെ (Uttarpradesh) ഫത്തേഗഢ് (Fategarh) ജില്ലാ ജയിലില്‍ (District Jail) തടവുകാരന്‍ ഡെങ്കിപ്പനി (Dengue fever) ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. തടവുകാരാണ് (Jail Inmates) ജയിലില്‍ സംഘര്‍മുണ്ടാക്കിയത്. കല്ലേറില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഡെങ്കിപ്പനി ബാധിച്ച് തടവുകാരനെ ജയിലിലായിരുന്നു ചികിത്സിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞ ദിവസം മരിച്ചു. കല്ലേറില്‍ പരിക്കേറ്റ തടവുകാരന്റെ നില ഗുരുതരമാണെന്ന് സെന്‍ട്രല്‍ ജയില്‍ എസ്പി പ്രമോദ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

ഫത്തേഗഢ് ജില്ലാ ജയിലില്‍ സന്ദീപ് യാദവ് എന്നയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സംഭവം അറിഞ്ഞുടനെ ജലിയിലെ മറ്റ് തടവുകാര്‍ പ്രശ്‌നമുണ്ടാക്കി. ജയിലിലെ പലയിടത്തും തടവുകാര്‍ നാശനഷ്ടമുണ്ടാക്കി. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞുടനെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് എസ്പി പറഞ്ഞു. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് ജയിലില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കല്ലേറില്‍ ചില തടവുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവര്‍ക്ക് ജയിലില്‍ പ്രാഥമിക ചികിത്സ നല്‍കി. നിലവില്‍ ജയിലില്‍ പ്രശ്‌നങ്ങളില്ലെന്നും എസ്പി പറഞ്ഞു.