ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളിൽ കൂടി ഇന്‍റ‍ർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

 ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സ‍ർക്കാർ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.