സേവനങ്ങൾ നിർത്തിവച്ചത് സംബന്ധിച്ച് സർക്കാരിന്‍റേതായ ഔദ്യോഗിക അറിയിപ്പുകൾ ഇത് വരെ വന്നിട്ടില്ല. ദില്ലിയിൽ ഏതൊക്കെ മേഖലകളിലാണ് സേവനങ്ങൾ തടസപ്പെട്ടിരിക്കുന്നത് എന്ന് സംബന്ധിച്ച പൂർണ്ണവിവരങ്ങളും പുറത്ത് വരുന്നതേ ഉള്ളൂ. 

ദില്ലി: ദില്ലിയിൽ വിവിധ മേഖലകളിൽ മോബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തി. പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര നടപടി. ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശം ലഭിച്ചതായി വിവിധ സേവനദാതാക്കൾ അറിയിച്ചു. എസ്എംഎസ് , വോയിസ് കോൾ, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് നിയന്ത്രണമേ‌ർപ്പെടുത്താൻ അധികാരികളിൽ നിന്ന് നിർദ്ദേശം നൽകിയതായി വിവിധ ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾക്ക് എയർടെൽ ഉൾപ്പെടെയുള്ള സേവനദാതാക്കൾ അറിയിക്കുകയായിരുന്നു. 

രാവിലെ 9 മണിമുതൽ 1 മണിവരെയാണ് നിയന്ത്രണമെന്നാണ് ഇപ്പോൾ ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ക്രമസമാധാന നില കണക്കിലെടുത്ത് വോയിസ്, എസ്എംഎസ് ഇന്‍റ‍ർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. 

Scroll to load tweet…

അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടന്നത്. സേവനങ്ങൾ നിർത്തിവയ്ക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പുണ്ടായിരുന്നില്ല. ദില്ലിയിലെ വടക്കൻ ജില്ലകളിലും മധ്യ ദില്ലി പ്രദേശങ്ങളിലും, മണ്ടി ഹൗസ്, സീലാംപൂർ, ജഫർബാദ്, മുസ്തഫാബാദ്, ജാമിയ നഗർ, ഷയീൻ ബാഗ്, ബവാന എന്നിവിടങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

Scroll to load tweet…