Asianet News MalayalamAsianet News Malayalam

അറസ്റ്റിലേക്കോ? മന്ത്രിപുത്രന്റെ ചോദ്യംചെയ്യല്‍ 10-ാം മണിക്കൂറില്‍; നീതിക്കായി മിശ്ര രാജിവെക്കണമെന്ന് പ്രിയങ്ക

സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിക്കുന്നത്. അന്നേദിവസം ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. 

interrogation of ministers son ashish mishra in the lakhimpur case has been going on for seven hours
Author
Lakhimpur, First Published Oct 9, 2021, 7:00 PM IST

ദില്ലി: ലഖിംപുർ‌ (Lakhimpur) കേസിൽ മന്ത്രി പുത്രൻ ആശിഷ് മിശ്രയുടെ (Asish Mishra) ചോദ്യം ചെയ്യൽ പത്തു മണിക്കൂറായി തുടരുകയാണ്. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് (Crime Branch)  ചോദ്യം ചെയ്യൽ നടക്കുന്നത്. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവർത്തിക്കുന്നത്. അന്നേദിവസം ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. 

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ​ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു. ഈ വാദങ്ങളൊക്കെ അം​ഗീകരിക്കപ്പെടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, ആശിഷിന്റെ പിതാവായ  മന്ത്രി അജയ് മിശ്ര രാജിവെക്കാതെ  ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി (Priyanka Gandhi) അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ  അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപൂർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും. 
പ്രതിപക്ഷ സമ്മർദ്ദത്തിൻറെയും കോടതി ഇടപെടലിൻറെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവിൽ കീഴടങ്ങിയത്.  തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടിൽ പോയില്ലെന്ന യോഗി ആദിത്യനാഥിൻറെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിൻറെ സൂചനയായി. 

സംഭവത്തിൽ യുപി സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് സിബിഐക്കു വിട്ട് പ്രതിഷേധം തണുപ്പിക്കാൻ യുപി സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാൽ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തിൽ ഒടുവിൽ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര ആവശ്യപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ കണ്ടു. മന്ത്രിയുടെ മകനെ രക്ഷിക്കാൻ നടത്തിയ നീക്കം പാളിയത് യുപിസർക്കാരിനും പൊലീസിനും ദേശീയ തലത്തിൽ തന്നെ വൻ തിരിച്ചടിയാവുകയാണ്. 

Follow Us:
Download App:
  • android
  • ios