ഇത് കൂടാതെ പ്രായമായവർക്ക് പെൻഷൻ, സൌജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എൽപിജി സിലഡറുകൾ എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. 

മുംബൈ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസി വിഭാഗക്കാർക്ക് 27 ശതമാനം സംവരണം, സംസ്ഥാന ഐപിഎൽ ടീം എന്നിവ അടക്കം 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പ്രായമായവർക്ക് പെൻഷൻ, സൌജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എൽപിജി സിലഡറുകൾ എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, നേതാക്കളായ ദിഗ് വിജയ് സിംഗ്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 

വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. മധ്യപ്രദേശിൽ കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, പ്രചാരണത്തിലും സർവ്വെ ഫലങ്ങളിലും മുന്നിലാണ്. കമൽനാഥ് സംസ്ഥാനത്ത് കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ സഹായിച്ചു. പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കി കൂട്ടായ നേതൃത്വമെന്ന സന്ദേശം നൽകി ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബിജെപി നോക്കുന്നത്. തൽക്കാലം പ്രചാരണത്തിൽ കോൺഗ്രസ് ഏറെ മുന്നിലാണ്.

മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർത്ത സിപിഎമ്മുമായി സഹകരിച്ചാൽ അച്ചടക്ക നടപടി: കെപിസിസി

YouTube video player