രാഹുലിൻറെ പാർലമെൻറ് പ്രവേശനത്തിൽ അവശേഷിക്കുന്നത് സാങ്കേതികത്വം മാത്രമാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും അത് സ്പീക്കർ തിരിച്ചറിയണെന്നും കെ സി വേണുഗോപാൽ.

ദില്ലി: രാഹുൽ ഗാന്ധി പാർലമെൻറ്റിൽ പ്രസംഗിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമുണ്ടോയെന്ന് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ച് സ്പീക്കറിൻറെ തീരുമാനത്തിനായി കാത്തിരിക്കുയാണെന്നും വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും അത് സ്പീക്കർ തിരിച്ചറിയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വയനാട്ടിൽ എം പി ഫണ്ട് മുടങ്ങി കിടക്കുയാണ്. രാഹുൽ ഉയർത്തികൊണ്ടുവന്ന പല ജനകീയ പ്രശ്നങ്ങളും വയനാട്ടിലുണ്ട് പക്ഷേ എം പി അല്ലാത്തത് കാരണം മീറ്റിങ്ങുകളിൽ ഒന്നും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിധി പറയുമ്പാൾ സോളിസിറ്റർ ജനറൽ കോടതിയിലുണ്ടായിരുന്നെന്നും അത് കൂടാതെ ഉത്തരവിൻറെ പകർപ്പ് എത്തിച്ചിട്ടുണ്ടെന്നും അത് കൊണ്ട് വിധി അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് ബാലിശമാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

Read more: രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

രാഹുൽ തിങ്കളാഴ്ച സഭയിൽ എത്തുമോയന്ന് അറിയില്ല. ലോക് സഭയിലെ കോൺഗ്രസിൻറെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൌദരിയുമായി കൂടികാഴ്ചക്ക് സ്പീക്കർ അവസരം കൊടുക്കാത്തത് തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിധി പറഞ്ഞത് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ്. ആ വിധി പോലും നടപ്പിലാക്കാൻ തയ്യാറല്ലങ്കിൽ കാണമെന്നും കെ സി വേണുഗോപാൽ വെല്ലുവിളിച്ചു. സ്പീക്കർക്ക് എന്താണ് പരിശോധിക്കാനുള്ളതെന്നും സ്പീക്കർക്ക് മുൻപിൽ എത്തിയത് സുപ്രീംകോടതിയുടെ വ്യാജ ഉത്തരവല്ലലോ എന്നും അദ്ദേഹം ചോദിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അവിശ്വാസ പ്രമേയത്തിൻറെ ലക്ഷ്യം പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു എന്നും അതിൽ പ്രതിപക്ഷം വിജയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്