ബെംഗളൂരു: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചവരില്‍ പ്രധാനികളാണെന്നും ഇങ്ങനെ റിക്രൂട്ട് ചെയ്ത രണ്ടുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടുവെന്നും അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ മാസം എന്‍ഐഎ ബംഗളുരുവില്‍ വച്ച് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അബ്ദുര്‍ റഹ്മാനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.