ദില്ലി: കേരളത്തിലും കർണ്ണാടകയിലും ഐഎസ് ഭീകരരുടെ വൻസാന്നിധ്യമെന്ന റിപ്പോർട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച യുഎൻ റിപ്പോർട്ട് വാസ്തവവിരുദ്ധമെന്ന് ആഭ്യന്തരസഹമന്ത്രി കിഷൻ വ്യക്തമാക്കി. കൊടിക്കുന്നേൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ് സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ടിൽ നിലപാട് വ്യക്തമാക്കിയത്. 

കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകര സാന്നിധ്യം വൻതോതിൽ ഉണ്ടെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്ന കാര്യമല്ലെന്നാണ് കേന്ദ്രസർക്കാര്‍ വിശദീകരിക്കുന്നത്. എന്നാൽ ഐഎസ് ലഷ്കർ ഇ തയ്ബ സംഘടനകളുടെ പ്രവര്‍ത്തനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.