ലോക്ക് ഡൌണ്‍ വീണ്ടും തുടരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മുന്‍പാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ദില്ലി: രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ നീട്ടുന്നതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് വൈറസ് ഹോട്ട്സ്പോട്ടുകള്‍ ഐസൊലേറ്റ് ചെയ്ത ശേഷം മറ്റ് ഭാഗങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന രീതിയിലുള്ള സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ലോക്ക് ഡൌണ്‍ വീണ്ടും തുടരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മുന്‍പാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Scroll to load tweet…
രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും അതീവ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദിവസ വേതനക്കാര്‍, കര്‍ഷകര്‍, കുടിയേറ്റതൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ എന്നിവരെല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളെ കൂടി ഉള്‍പ്പെടുത്തി ലോക്ക്ഡൌണ്‍ നീട്ടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ആശങ്കയെന്നും രാഹുല്‍ വിശദമാക്കുന്നു.