സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു...
അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി. സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രീകുമാർ ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു. ഹർജി ഇന്ന് പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
