അഞ്ച് സെര്‍വറുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. സെര്‍വറുകളിലെ ഡാറ്റ വീണ്ടെടുത്തു.

ദില്ലി: ദില്ലി എയിംസിന്‍റെ സർവർ ഹാക്ക് ചെയ്ത സംഭവത്തിൽ ചൈനീസ് ബന്ധം സ്ഥിരീകരിച്ച് അധികൃതർ. ആക്രമണം നടന്നത് ചൈനയിൽ നിന്നാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. ആകെയുള്ള നൂറ് സർവറുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ചൈനീസ് ഹാക്കർമാർക്ക് നുഴഞ്ഞ് കയറാൻ സാധിച്ചത്. ഈ അഞ്ച് സർവറുകളിലെയും വിവരങ്ങൾ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു എന്നും അധികൃതർ അറിയിച്ചു. അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം തുടരുമ്പോഴാണ് കേന്ദ്രത്തിന്‍റെ സ്ഥിരീകരണം വരുന്നത്. നവംബറിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ച് ദില്ലി പൊലീസ് കേസെടുത്തത്. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ദില്ലി എയിംസിലെ സര്‍വറുകളിൽ ഹാക്കിംഗ് നടന്നത്. 

YouTube video player