അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവനും വൈ എസ് ആര്‍ സി പി നേതാവുമായ വൈ വി സുബ്ബ റെഡ്ഡിയെ തിരുമല ക്ഷേത്രത്തിന്റെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ അമ്മാവനെ നിയമിച്ചത്.

സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി മന്‍മോഹന്‍ സിങാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 22-നാണ് സുബ്ബ റെഡ്ഡി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. ബോര്‍ഡിലെ മറ്റ് അംഗങ്ങളെയും ഉടന്‍ നിയമിക്കുമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.