കോളേജില്‍ ജയ് ശ്രീറാം വിളിച്ച് വിദ്യാര്‍ഥി; ഇറക്കിവിട്ട അധ്യാപികമാര്‍ക്ക് സസ്പെൻഷൻ
അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി.

ദില്ലി: കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ കയറി ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ ഇറക്കി വിട്ട അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കോളേജ് പ്രവേശന ചടങ്ങിനിടെയാണ് ഒരു വിദ്യാര്‍ഥി സ്റ്റേജിലെത്തി ജയ് ശ്രീറാം വിളിച്ചത്. ഉടന്‍ തന്നെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ, പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ഇവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്. പെരുമാറ്റം അനുചിതമാണെന്ന് പറഞ്ഞാണ് കോളേജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മണിപ്പൂര്‍ കലാപം; മുന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ യുവ മോര്‍ച്ച നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. ഇംഫാലില്‍ ഒക്ടോബര്‍ 14ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.
വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്തിരിക്കുന്നത്. ഇതിനിടെ, മ്യാന്‍മാര്‍ അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയില്‍ കൂടുതല്‍ പേര്‍ മെയ്‌തെകളെന്ന് കുക്കിസംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
വീരമൃത്യുവരിച്ച അഗ്നിവീറുകൾക്ക് ധനസഹായമില്ലെന്ന് രാഹുൽ ഗാന്ധി; നിഷേധിച്ച് സൈന്യം, തുക വെളിപ്പെടുത്തി