ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ നൽകിയ മാനനഷ്ട കേസിൽ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കാരവൻ മാഗസിന് നൽകിയ അഭിമുഖത്തിൽ വിവേക് ദോവലിനെതിരെ ജയറാം രമേശ്  നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ വിവേക് ദോവൽ കള്ളപ്പണം വെളുപ്പിക്കാൻ വൻ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. അതിനെതിരെയായിരുന്നു മാനഷ്ട കേസ്. ജയറാം രമേശിനെതിരെയുള്ള കേസ് അവസാനിക്കുമെന്നും കാരവൻ മാഗസിനെതിരെയുള്ള കേസ് തുടരുമെന്നും വിവേക് ഡോവൽ പറഞ്ഞു.