Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് നിറച്ച കാർ; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്

ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ. ഇപ്പോൾ നടന്നത് ട്രെയിലാണ്. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കി.

Jaish Ul Hind claims responsibility for dumping car with explosives near mukesh ambanis house
Author
Mumbai, First Published Feb 28, 2021, 9:59 AM IST

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ. ഇപ്പോൾ നടന്നത് ട്രെയിലാണ്. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കി. ഇസ്രായേൽ എമ്പസിക്ക് മുന്നിൽ ബോബ് വച്ചിട്ടും അന്വേഷണ ഏജൻസിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശ്യപ്പെട്ടുന്നു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്കോർപിയോ കാർ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തിൽ കാർ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‍ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios