പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും സംഘർഷം. പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ സംഘർഷം ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ആർക്കെങ്കിലും പരിക്കേറ്റോ എന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.