രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്ന ബസ് കനോട്ട് ഗ്രാമത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാംനഗറിൽ നിന്ന് ഉദംപൂരിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. മേഖലയിൽ തെരച്ചിൽ നടപടികൾ തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

കനോട്ട് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെയാണ് രാംനഗറിൽ നിന്ന് ഉദ്ദംപൂരിലേക്ക് പോകുകയായിരുന്ന ബസ് ഒരു വളവ് മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിൻ ചെരുവിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.