അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. കെഷ്വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
മോശം റോഡുകളും അമിത വേഗവും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും രജൗരി-പൂഞ്ച് ജില്ലകളില്‍ അപകടം പതിവാക്കിയിരിക്കുകയാണ്. ജൂണ്‍ 27 ന് മിനി വിനോദയാത്ര പോയ മിനി ബസ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. രജൗരി - പൂഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിന് സമീപത്തായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ജില്ലാ ഭാരണകൂടത്തിന്‍റെ അനുമതിയില്ലാതെ വിനോദ യാത്രകള്‍ നടത്തുന്നതിനെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു.
