തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ ജില്ലയിലുണ്ടായ കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷി നഷിച്ചിരുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ മുല്ലപ്പൂവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന്‍റെ വില 4500 രൂപയായി ഉയർന്നു. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിത്തോടെയാണ് വില കുത്തനെ കൂടിയത്. കൂടാതെ വിവാഹ സീസണായതും വില വർധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും മുല്ലപ്പൂവിന് വൻ വിലയാണ്. 2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില.
കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയം കൊച്ചിയിൽ 400 രൂപ മാത്രമാണ് വില. സീസണിൽ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ ജില്ലയിലുണ്ടായ കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷി നഷിച്ചിരുന്നു.
ഇതോടെ വിളവെടുപ്പ് കുറഞ്ഞു. മുല്ലപ്പൂ കിട്ടാനില്ലാത്തതും വിവാഹ സീസണുമായതാണ് തമിഴ്നാട്ടിൽ മുല്ലപ്പൂവില 4500 കടന്നതെന്ന് വ്യാപാരികൾ പറയുന്നു. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ജനുവരി വരെ മുല്ലപ്പൂവില ഉയരുമെന്നും വ്യാപാരികൾ പറയുന്നു.
Read More : ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
