Asianet News MalayalamAsianet News Malayalam

ഇ​ന്ത്യ-​ചൈ​ന പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദികള്‍ കോണ്‍ഗ്രസും നെഹ്റുവുമെന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍  ഗാന്ധി നമ്മുടെ സൈന്യത്തെയാണ് ധാര്‍മ്മികമായി തളര്‍ത്തിയത് എന്ന്   ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കുറ്റപ്പെടുത്തി.

Jawaharlal Nehru responsible for Indo China conflict Madhya Pradesh CM Shivraj Singh Chouhan
Author
Raipur, First Published Jun 29, 2020, 2:00 PM IST

റായിപ്പൂര്‍: മുന്‍പ്രധാനമന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്റു​വും കോണ്‍ഗ്രസുമാണ്  ഇ​ന്ത്യ-​ചൈ​ന പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദിയെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. 

സോ​ണി​യ ഗാ​ന്ധി നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍ സ്വീ​ക​രി​ച്ച സം​ഭാ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍, ഇത്തരം സംഭാവന സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍  ഗാന്ധി നമ്മുടെ സൈന്യത്തെയാണ് ധാര്‍മ്മികമായി തളര്‍ത്തിയത് എന്ന്   ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കുറ്റപ്പെടുത്തി.

ഈ ആരോപണത്തില്‍ അദ്ദേഹം കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍ പോ​ലും ഒ​രി​ക്ക​ലും ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ ധൈ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ചൈ​ന​യ്ക്ക് ഇ​പ്പോ​ള്‍ മോ​ഹ​ഭം​ഗം ഉ​ണ്ടാ​യ​ത്? മോ​ദി സ​ര്‍​ക്കാ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചു​വെ​ന്ന​താ​ണ് അ​തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ന്ത്യ-​ചൈ​ന പ്ര​ശ്‌​ന​ത്തി​നു കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണ്. ഇ​തി​ന് മോ​ദി സ്ഥാ​യി​യാ​യ പ​രി​ഹാ​രം കാ​ണു​മെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Us:
Download App:
  • android
  • ios