സുഖ്മ ജില്ലയിലെ വനമേഖലയിൽ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് പോലീസുകാ‍‍‍‌‍ര് മാവോയിസ്റ്റുകളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.

കാങ്കറ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ ജവാന് വീരമൃത്യു. കാങ്കറ മേഖലയിൽ പ്രാദേശിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോത്തിറാം അഞ്ച്ലയ്ക്കുനേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. രാവിലെ സുഖ്മ ജില്ലയിലെ വനമേഖലയിൽ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് പോലീസുകാ‍‍‍‌‍ര് മാവോയിസ്റ്റുകളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവേയാണ് ഒരു എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ‌ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അതീവ ദുഖം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred