സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്‍റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.
പട്ന: അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദമാകുന്നു. ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലാണ് പാറ്റ്നയില്‍ നിന്ന് ദില്ലി വരെ അടിവസ്ത്രം മാത്രം ധരിച്ച് സഞ്ചരിച്ചത്. സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്‍റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളിൽ നിൽക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം.
അതേ സമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ഗോപാൽ മണ്ഡൽ രംഗത്തെത്തി. ''അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിക്കേണ്ടി വന്നത്. ഞാൻ കള്ളം പറയില്ല.'' ഗോപാൽ മണ്ഡൽ വിശദീകരിച്ചു. പട്ന -ദില്ലി തേജസ് രാജധാനി എക്സിപ്രസിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിലാണ് സംഭവം നടന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
