ദില്ലി: ജെഇഇ മെയിന്‍ ജനുവരി 2020 ബി ആര്‍ക്, ബി പ്ലാനിങ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  വ്യാഴാഴ്ചയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തുമുള്ള 230 കേന്ദ്രങ്ങളിലായി ജനുവരി ആറിനാണ് പരീക്ഷ നടത്തിയത്. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഫലമറിയാം. ഈ വര്‍ഷം  1,38,410 പേര്‍ ബി ആര്‍കിനും 59003 പേര്‍ ബി പ്ലാനിങ് പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിരുന്നു. 

Read More: പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ 421 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം