Asianet News MalayalamAsianet News Malayalam

യുഎസ്-ഇന്ത്യ പരിസ്ഥിതി സഹകരണം: ജെന്നിഫർ ആർ. ലിറ്റിൽ ജോൺ ചെന്നൈ സന്ദർശിച്ചു

സൗരോർജ്ജ, ഹരിത സാങ്കേതികവിദ്യാ മേഖലകളിലെ നവീന രീതികൾ, ചെന്നൈയുടെ ജലസ്രോതസ്സുകൾ ഹരിതവത്ക്കരിക്കാൻ സഹായകമാകുന്ന അമേരിക്കയുടെ അംബാസഡേഴ്സ് വാട്ടർ എക്സ്പേർട്ട്സ് പ്രോഗ്രാം തുടങ്ങി വിവിധ രം​ഗത്ത് ഒരുമിച്ച് അഭിവൃദ്ധി നേടാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. 

Jennifer R. Littlejohn Visits Chennai to Promote U.S.-India Environmental Collaboration
Author
First Published Aug 25, 2024, 10:57 PM IST | Last Updated Aug 25, 2024, 11:06 PM IST

ചെന്നൈ: യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ഫോര്‍ ഓഷ്യൻസ് ആൻഡ് ഇന്റർനാഷണൽ സയന്റിഫിക് അഫയേഴ്‌സ് ബ്യൂറോ (സമുദ്ര, ആഗോള ശാസ്ത്രകാര്യ വകുപ്പ്) ജെന്നിഫർ ആർ. ലിറ്റിൽജോൺ ചെന്നൈ സന്ദർശിച്ചു. ശാസ്ത്രം, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥമാറ്റ പ്രതിരോധശേഷി വികസനം, നദികളുടെ പുനരുദ്ധാരണം എന്നീ രംഗങ്ങളിലെ യു.എസ്-ഇന്ത്യ സഹകരണം സംബന്ധിച്ച് വിദ​ഗ്ധരുമായി സംസാരിച്ചു.

ജൈവവൈവിധ്യ സംരക്ഷണം മുതൽ കാലാവസ്‌ഥാ പ്രതിസന്ധി വരെയുള്ള  വെല്ലുവിളികളെ നേരിടുന്നതിൽ ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ യു.എസ്-ഇന്ത്യ പങ്കാളിത്തം നിർണായകമാണെന്ന് ജെന്നിഫർ ലിറ്റിൽജോണ്‍ പറഞ്ഞു. സൗരോർജ്ജ, ഹരിത സാങ്കേതികവിദ്യാ മേഖലകളിലെ നവീന രീതികൾ, ചെന്നൈയുടെ ജലസ്രോതസ്സുകൾ ഹരിതവത്ക്കരിക്കാൻ സഹായകമാകുന്ന അമേരിക്കയുടെ അംബാസഡേഴ്സ് വാട്ടർ എക്സ്പേർട്ട്സ് പ്രോഗ്രാം തുടങ്ങി വിവിധ രം​ഗത്ത് ഒരുമിച്ച് അഭിവൃദ്ധി നേടാൻ കഴിയുമെന്നും അവർ വ്യക്തമാക്കി. 

Read More.... കാലിൽ കുരുങ്ങിയ നൂൽ തെങ്ങിൽ ചുറ്റി; തലകീഴായി കിടന്ന് അവശനിലയിൽ പരുന്ത്, രക്ഷകരായി ഫയര്‍ഫോഴ്സ്
 
യു.എസ്. സൗരോർജ്ജ  സാങ്കേതികവിദ്യ കമ്പനിയായ ഫസ്റ്റ് സോളാറിൻ്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്‌ടറിയും സന്ദർശിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിരമായ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണത്തെപ്പറ്റി അറിയുന്നതിനായി നദി പുനരുദ്ധാരണ പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ളവർ എന്നിവരുമായും ജെന്നിഫർ ലിറ്റിൽജോൺ കൂടിക്കാഴ്ച നടത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios