റാഞ്ചി։ ജാര്‍ഖണ്ഡ് കൃഷി മന്ത്രി ബാദൽ പത്രലേഖിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ഉടന്‍ തന്നെ ക്വാറന്റീനിൽ പോകണമെന്നും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

“ഇന്നലെ ഞാൻ കൊറാണ വൈറസ് പരിശോധിക്കുകയും രാത്രിയിൽ ഫലം വരികയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായ് അടുത്തിടപഴകിയ എല്ലാവരും വൈറസ് പരിശോധന നടത്തണം. എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ അപേക്ഷിക്കുകയാണ്“മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും രാജ്യ സഭാ എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

Read Also: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ്, ഐസൊലേഷനിലെന്ന് ഹേമന്ദ് സോറന്‍