റാഞ്ചി: ഝാർഖണ്ഡിൽ സായുധസേനാ കമ്പനി കമ്മാന്ററെ വെടിവച്ച് കൊന്നു. കമാന്റർ മേളാ റാം ഖുറെയാണ് മരിച്ചത്. സായുധ സേനാംഗമായ കോൺസ്റ്റബിളാണ് വെടിയുതിർത്തത്. ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇരുവരും.

കോൺസ്റ്റബിൾ വിക്രം രജ്വാരെ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. ഇന്ന് രാവിലെ റാഞ്ചിയിലാണ് സംഭവം. ഛത്തീസ്ഗഡിൽ നിന്ന് തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ഇവർ.