ത്സാ‌ർഖണ്ഡ്: ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. അഞ്ചുഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിലെ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സാന്നിധ്യ മേഖലയായതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റർ വഴിയാണ് പോളിംഗ് സാമഗ്രികൾ എത്തിച്ചത്.

ബിജെപി തനിച്ചും പ്രതിപക്ഷം മഹാസഖ്യമായും ആണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. കടുത്ത മൽസരം നടക്കുന്ന ഝാർഖണ്ഡിൽ മോദി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജാർഖണ്ഡിൽ ആദിവാസി വിരുദ്ധ നിലപാടാണ് ബിജെപി സർക്കാരിന്റേതാണെന്നാണ് ജെഎംഎമ്മിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രധാന പ്രചാരണം.

ഝാർഖണ്ഡിൽ നിന്നുള്ള ടി വി പ്രസാദിന്‍റെ റിപ്പോർട്ട് കാണാം

"