സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ അല്ല സഖ്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബിജെപി സഖ്യത്തിൽ അതൃപ്തി പുകയുന്നുവെന്ന സൂചനകൾക്കിടയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ 10 സീറ്റുകളിലും മത്സരിക്കാനുള്ള നടപടികൾ ജെജെപി തുടങ്ങിയെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
ദില്ലി: ഹരിയാനയിലെ ജെജെപി- ബിജെപി സഖ്യത്തിൽ വിള്ളലില്ലെന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ ഉണ്ടാക്കാനാണ് സഖ്യം ഉണ്ടായതെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ അല്ല സഖ്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബിജെപി സഖ്യത്തിൽ അതൃപ്തി പുകയുന്നുവെന്ന സൂചനകൾക്കിടയാണ് ദുഷ്യന്ത് ചൗട്ടാലയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ 10 സീറ്റുകളിലും മത്സരിക്കാനുള്ള നടപടികൾ ജെജെപി തുടങ്ങിയെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
ഹരിയാനയില്‍ ജെജെപി-ബിജെപി സഖ്യ സർക്കാരില്‍ അതൃപ്തി പുകയുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. നാല് സ്വതന്ത്ര എംഎല്‍എമാർ ഹരിയാനയുടെ ചുമതലയുള്ള ബിപ്ലബ് ദേബിനെ കണ്ടിരുന്നു. ജെജെപി -ബിജെപി ബന്ധം വഷളാകുന്നുവെന്ന സൂചനകള്‍ക്കിടയിലായിരുന്നു എംഎൽഎമാരുടെ നീക്കം. എന്നാൽ സ്വതന്ത്ര എംഎല്‍എമാർ ബിജെപിയില്‍ വിശ്വാസം രേഖപ്പെടുത്തിയെന്നായിരുന്നു ബിപ്ലബ് ദേബിന്റെ പ്രതികരണം.
ഹരിയാനയിൽ കുറച്ചു കാലമായി സഖ്യകക്ഷി സർക്കാരിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ജെജെപി -ബിജെപി നേതാക്കള്‍ തമ്മില്‍ നിരന്തരമായി വ്യത്യസ്ഥ പ്രസ്താവനകളുമായുള്ള യുദ്ധം തന്നെയാണ് നടന്നിരുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. ഈ സാഹചര്യം മുന്നിലുള്ളപ്പോൾ തന്നെ സഖ്യകക്ഷി സർക്കാർ നല്ല രീതിയിലല്ല മുന്നോട്ട് പോവുന്നതെന്നതാണ് പ്രശ്നം. ഗുസ്തിതാരങ്ങളുടെ സമരവും കർഷകരുടെ സമരവും വലിയ രീതിയിൽ തിരിച്ചടിയായി നിൽക്കുമ്പോഴാണ് കർഷകർക്കെതിരെ ലാത്തി ചാർജ് നടന്നത്. ഇത് വലിയ അതൃപ്തിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജെജെപി എംഎല്‍എ ഷുഗർഫെഡ് ചെയർമാൻ സ്ഥാനം രാജി വെക്കുകയും ചെയ്തു. എന്നാൽ രാജിയിൽ മാത്രം വിഷയം ഒതുങ്ങുന്നില്ലെന്ന സൂചനയാണ് എംഎൽഎമാരുടെ നീക്കത്തിലൂടെ കരുതിയിരുന്നത്.
കര്‍ഷക സമരത്തില്‍ പൊള്ളി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി
എംഎൽഎമാരുടെ നീക്കത്തിലൂടെ ജെജെപി- ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. അതിനിടയിലാണ് പ്രതികരണവുമായി ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയിരിക്കുന്നത്. സഖ്യസർക്കാരിൽ പ്രതിസന്ധിയില്ലെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ജെജെപിയെന്നും ചൗട്ടാല പറയുന്നു.
ബിജെപി-ജെജെപി സഖ്യത്തിൽ നിന്ന് നേതാക്കൾ പാർട്ടിയിലേക്ക്; ഹരിയാനയിൽ കോൺഗ്രസിന് നേട്ടം, പ്രതീക്ഷ
