റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ സംഘം വിമൽകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
പറ്റ്ന : ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Add Asianetnews as a Preferred Source

